
പള്ളുരുത്തി: കൊച്ചിൻ സാഹിത്യ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ആനുകാലിക മാദ്ധ്യമങ്ങളിലൂടെ പ്രശസ്തരായ കഥാകൃത്തുക്കളുടെ സാഹിത്യ കൂട്ടായ്മ 'കഥാമിത്രം" സംഗമം പള്ളുരുത്തി ഇ.കെ. മുരളീധരൻ സ്മാരകവേദിയിൽ നടന്നു. സാഹിത്യസമ്മേളനം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. കൊച്ചിൻ സാഹിത്യ അക്കാഡമിയുടെ സുവർണ്ണതൂലികാ പുരസ്കാരം സാഹിത്യഅക്കാഡമി പ്രസിഡന്റ് വിപിൻ പള്ളുരുത്തി സിപ്പി പള്ളിപ്പുറത്തിന് നൽകി. മികച്ച വനിതാസാമൂഹ്യപ്രവർത്തകയ്ക്കുള്ള പുരസ്കാരം മുൻ മേയർ സൗമിനി ജെയ്‌നിന് കെ.ജെ.മാക്സി എം.എൽ.എ നൽകി. സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി എന്നിവർ കഥയരങ്ങും കവിയരങ്ങും ഉദ്ഘാനം ചെയ്തു. വി.എ.ശ്രീജിത്ത്, സി.കെ. രാജം, എം. എം. സലീം, എൻ.ഡി.അജയഘോഷ്, ഹസീന നജീബ്, മാഗ്ലിൻ ജാക്സൺ, കെ.ആർ. പ്രേമകുമാർ, എ.ബിലാലൻ, റോബിൻ പള്ളുരുത്തി തുടങ്ങിയവർ പങ്കെടുത്തു.