മൂവാറ്റുപുഴ: നിർമ്മാണം മുടങ്ങിക്കിടക്കുന്ന മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചതായി മാത്യു കുഴനാടൻ എം.എൽ.എ അറിയിച്ചു. ഇതിന്റെ ഭാഗമായി പുതിയതായി നിയോഗിച്ച എച്ച്.എൽ.എൽ ലൈഫ് കെയർ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി പദ്ധതി സ്ഥലം സന്ദർശിച്ചു. പുതുക്കിയ പദ്ധതി പ്രകാരമുള്ള എസ്റ്റിമേറ്റും രൂപരേഖയും വേഗത്തിൽ തയ്യാറാക്കാൻ എം.എൽ.എ ആവശ്യപ്പെട്ടു. അവലോകന യോഗത്തിൽ എച്ച്.എൽ.എൽ ലൈഫ് കെയർ പ്രതിനിധികളായ ഡെപ്യൂട്ടി ജനറൽ മാനേജർ ഹരികൃഷ്ണൻ കെ.പി, അസി. പ്രോജക്ട് എൻജിനിയർമാരായ അജിത്കുമാർ, സിബി വർഗീസ്, ഇലക്ട്രിക്കൽ എൻജിനിയർ ജോഹാൻ ജെയ്സൺ ജോസഫ്, എ.ടി.ഒ എന്നിവർ പങ്കെടുത്തു.