1

പള്ളുരുത്തി: കുമ്പളങ്ങി സെൻട്രൽ ശാഖയിലെ കുമാരനാശാൻ സ്മാരക കുടുംബയൂണിറ്റിന്റെ വാർഷികവും കുടുംബ സംഗമവും മുതിർന്നവരെ ആദരിക്കലും പുരസ്കാര വിതരണവും നടന്നു. ശാഖാ സെക്രട്ടറി പ്രദീപ് മാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഗുരുസ്മരണയ്ക്ക് ശേഷം യൂണിറ്റിൽ അന്തരിച്ച അംഗങ്ങളെ അനുസ്മരിച്ചു. തുടർന്ന് കൊച്ചി യൂണിയൻ വൈസ് പ്രസിഡന്റ് സി.പി. കിഷോർ ഭദ്രദീപം തെളിച്ച് യോഗം ഉദ്ഘാടനംചെയ്തു. യൂണിറ്റ് കൺവീനർ ഉദയമ്മ അംബുജൻ സ്വാഗതം പറഞ്ഞു. ശോഭ വേണു പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖാ പ്രസിഡന്റ് എൻ.എസ്.സുമേഷ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ വനിതാസംഘം പ്രസിഡന്റ് ജലജ സിദ്ധാർത്ഥൻ, വനിതാസംഘം സെകട്ടറി സീന ഷിജിൽ, കുടുംബയൂണിറ്റ് ജനറൽ കൺവീനർ സലത വത്സൻ എന്നിവർ സംബന്ധിച്ചു. കൊച്ചി യൂണിയൻ കൗൺസിലർ ഇ.വി.സത്യൻ യൂണിറ്റിലെ മുതിർന്ന അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. ഭാരവാഹികളായി തങ്കപ്പൻ (ചെയർമാൻ), ഉദയമ്മ അംബുജൻ (കൺവീനർ), കമ്മിറ്റി അംഗങ്ങളായി ഉഷ പ്രതീപ്, ജലജ സിദ്ധാർത്ഥൻ, ജലജ രമേശൻ, ഷീബ ബാബു, ശോഭ വേണു, അനിത ഷൈനു എന്നിവരെ തിരഞ്ഞെടുത്തു. ഉഷ പ്രദീപ് നന്ദി പറഞ്ഞു.