കൊച്ചി: ആവർത്തിച്ചാവർത്തിച്ചുള്ള രാഷ്ട്രീയ കൊലപാതകങ്ങളും അക്രമസംഭവങ്ങളും തീർത്തും അപലപനീയമാണെന്നു കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി). ഇത്തരം സംഭവങ്ങൾ യാതൊരു വിധത്തിലും ന്യായീകരിക്കാനാകില്ല. കഴിഞ്ഞ രണ്ടുമാസക്കാലത്തിനിടയിൽ മാത്രം ആറ് രാഷ്ടീയ കൊലപാതകങ്ങൾ കേരളത്തിൽ നടന്നുവെന്നത് ലജ്ജാകരമാണ്. അക്രമരാഷ്ട്രീയം പോലെയുള്ള തെറ്റായ പ്രവണതകളെ മുളയിലെ തന്നെ ഇല്ലാതാക്കാൻ കേരളത്തിലെ എല്ലാവരും ഒത്തൊരുമിച്ചു മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു എന്നും ഭാരവാഹികൾ പറഞ്ഞു.