
പള്ളുരുത്തി: എൻ.സി.പി മുൻ പ്രസിഡന്റും മുൻമന്ത്രിയുമായ തോമസ് ചാണ്ടിയുടെ ചരമവാർഷിക ദിനത്തോടനുനുബന്ധിച്ച് കൊച്ചി ബ്ലോക്ക് കമ്മിറ്റി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. കൊച്ചി ബ്ലോക്ക് പ്രസിഡന്റ് പി.എ. ഖാലിദ്, സംസ്ഥാനകമ്മിറ്റി അംഗം പി.എ. ബോസ്, ബ്ലോക്ക് സെക്രട്ടറിമാരായ കെ.കെ.ഷംസു, എ.എ.റിയാസ്, കെ.എം. കബീർ, ജില്ലാ കമ്മിറ്റിയംഗം സി.എച്ച്.നാസിം, മുൻ കൗൺസിലർ ഒ.സി.ജോസഫ്, പി.ബി. ഇല്ല്യാസ്, കെ.എം.സുബൈർ, കെ.എം.റഹിം, ഷിജു തുടങ്ങിയവർ അനുസ്മരണ പ്രഭാഷണവും പുഷ്പാർച്ചനയും നടത്തി.