അങ്കമാലി: തുറവൂർ സെന്റ് അഗസ്റ്റിൻ യു.പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം നാളെ നടക്കും. ബുധനാഴ്ച വൈകിട്ട് 6ന് ചേരുന്ന സമാപനസമ്മേളനം നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. ജോസ് ഒഴലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. അതിരൂപത മെട്രോപോളിറ്റൻ വികാരി മാർ ആന്റണി കരിയിൽ മുഖ്യപ്രഭാഷണം നടത്തും. ബെന്നി ബഹനാൻ എം.പി, റോജി എം.ജോൺ എം.എൽ.എ, മുൻമന്ത്രി ജോസ് തെറ്റയിൽ, പി.ജെ. ജോയി, ജിനി രാജീവ് എന്നിവർ പങ്കെടുക്കും. തുടർന്ന് കലാപരിപാടികൾ.