കാലടി: വനസംരക്ഷണ സമിതിയുടെ കീഴിലുള്ള മലയാറ്റൂർ മഹാഗണിത്തോട്ടം ഇക്കോ ടൂറിസം സെന്റർ പ്രവർത്തനമാരംഭിച്ചു. ആദ്യ ബില്ലിംഗ് സെക്ഷൻ ഉദ്ഘാടനം കാലടി ഫോറസ്റ്റ് റേഞ്ചർ ഓഫീസർ ബി. അശോക്‌രാജ് നിർവഹിച്ചു. വനസംരക്ഷണ സമിതി പ്രസിഡന്റ് റോയി തുരുത്തി അദ്ധ്യക്ഷത വഹിച്ചു. എവർഗ്രീൻ ഫോറസ്റ്റ് റേഞ്ചർ മുളങ്കുഴി ജയേഷ് ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോബിൻ ജോൺ, വാർഡ് മെമ്പർ കെ.എസ്. തമ്പാൻ എന്നിവർ പങ്കെടുത്തു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സന്ദർശകർക്ക് രാവിലെ 8 മുതൽ വൈകിട്ട് 4.30 വരെ മഹാഗണി തോട്ടത്തിൽ പ്രവേശനം അനുവദിക്കും. ടിക്കറ്റെടുക്കണം. വനസംരക്ഷണ സമിതിയുടെ കീഴിൽ ഇരുപത്തൊന്ന് അംഗങ്ങളുണ്ട്. ഇവരുടെ മേൽനോട്ടത്തിൽ ശുചീകരണം നടത്തും.