cardinal

കൊച്ചി: ആലപ്പുഴയിലെ ദാരുണമായ കൊലപാതകങ്ങളെ മതസംഘർഷമായി ചിത്രീകരിക്കരുതെന്ന് കെ.സി.ബി.സി പ്രസിഡന്റും സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. രാഷ്ട്രീയ കൊലപാതകത്തിന്റെ പേരിൽ മതവൈരം വളരാതിരിക്കാൻ സർക്കാരും പൊലീസും പൊതുസമൂഹവും ശ്രദ്ധിക്കണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

പരിഷ്‌കരിച്ച കുർബാനക്രമം അടുത്ത ഈസ്റ്ററോടെ മുഴുവൻ ദേവാലയങ്ങളിലും സ്വീകരിക്കും. ചില രൂപതകൾക്ക് നൽകിയ ഇളവ് താത്കാലികമാണ്. എതിർപ്പും പ്രതിഷേധവും സഭകളിൽ വർദ്ധിച്ചിട്ടുണ്ട്. പൊതുസമൂഹത്തിൽ ഇത്തരം പ്രവണത വർദ്ധിച്ചതാണ് സഭയിലും പ്രതിഫലിക്കുന്നത്. ക്രൈസ്തവമൂല്യവും വിശ്വാസവും പ്രകാരം അവയെ അധികാരികൾ നിയന്ത്രിക്കണം.

വിവാഹപ്രായം അംഗീകരിക്കും

സർക്കാർ നി​ശ്ചയി​ക്കുന്ന വിവാഹപ്രായം സഭകൾ അംഗീകരിക്കും. കാനോൻ നിയമപ്രകാരം 18 വയസാണ് വിവാഹപ്രായം. രാജ്യത്തെ പൊതുനിയമം അനുസരിച്ച് സഭകളും പ്രായം നിശ്ചയിക്കും.