karimpilli-temple
പറവൂത്തറ കരിയമ്പിള്ളി ഭദ്രകാളി ബാലപരമേശ്വരി ക്ഷേത്രത്തിൽ മഹോത്സവത്തിന് പറവൂർ രാകേഷ് തന്ത്രി കൊടിയേറ്റുന്നു

പറഴൂർ: പറവൂത്തറ പൊതുജനമഹാസഭ കരിയമ്പിള്ളി ഭദ്രകാളി ബാലപരമേശ്വരി ക്ഷേത്രത്തിൽ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. മഹോത്സവ ദിനങ്ങളിൽ രാവിലെ നിർമ്മാല്യദർശനം, ഗണപതിഹോമം, പഞ്ചവിംശതി കലശാഭിഷേകം, നാരായണീയ പാരായണം, വൈകിട്ട് ദേവീമാഹാത്മ്യ പാരായണം, ഭഗവതിസേവ, നിറമാല, ചുറ്റുവിളക്ക്, ദീപക്കാഴ്ച എന്നിവ ഉണ്ടാകും. ഇന്ന് രാവിലെ എട്ടിന് ഭഗവത്ഗീത പാരായണം, വൈകിട്ട് ഭഗവതിക്ക് പൂമൂടൽ, രാത്രി എട്ടിന് നൃത്തോത്സവം, നാളെ (ബുധൻ) രാവിലെ കളമെഴുത്തുംപാട്ടും, ഭസ്മക്കളം, പൊടിക്കളം, വൈകിട്ട് താലംഎഴുന്നള്ളിപ്പ്, രാത്രി അഷ്ടനാഗക്കളം, മഹോത്സവദിനമായ 23ന് രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് അഞ്ചിന് പകൽപ്പൂരം, രാത്രി പത്തിന് പള്ളിവേട്ട, ആറാട്ട് മഹോത്സവദിനമായ 24ന് വൈകിട്ട് അഞ്ചരക്ക് ആറാട്ടുബലി, ആറാട്ടുപുറപ്പാട് തുടർന്ന് ആറാട്ട്, ഏഴിന് ആറാട്ടുസദ്യ, രാത്രി പത്തിന് കുരുതിക്കുശേഷം മഹോത്സവത്തിന് കൊടിയിറങ്ങും.