df

തൃപ്പൂണിത്തുറ: ചോറ്റാനിക്കര കണയന്നൂർ നോർത്ത് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭക്ഷ്യ വിഭവമേള 'രുചിക്കൂട്ട് ' കണയന്നൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സി.കെ.റെജി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സജി നാരായണൻ അദ്ധ്യക്ഷനായി. കേക്കുകൾ മുതൽ വിവിധ ഇനം നാലുമണി പലഹാരങ്ങൾവരെ മേളയിൽ ഉണ്ടായിരുന്നു. ഭക്ഷ്യ വസ്തുക്കൾക്ക് നിറം, മണം ,രുചി എന്നിവ നൽകുന്ന കെമിക്കലുകളോ, പ്രിസർവേറ്റിവുകളോ ഒന്നും ഉപയോഗിക്കാതെയാണ് ഇവ തയ്യാറാക്കിയത്. ചോറ്റാനിക്കര ഗ്രാമപഞ്ചായത്തംഗം ലൈജു ജനകൻ, എ.എസ് ശ്രീകുമാർ, മുരളി നെടുമ്പിള്ളി, ഗീത.ജി.നായർ തുടങ്ങിയവർ പങ്കെടുത്തു.