quis

കൊച്ചി: കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ, സെന്റ് തെരേസാസ് കോളേജ് സുവോളജി വിഭാഗം, കൊച്ചിൻ സൗത്ത് റോട്ടറി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സിസ്റ്റർ റോസലിൻഡ് മെമ്മോറിയൽ ഇൻഡർ കൊളീജിയറ്റ് ഓൺലൈൻ ക്വിസ് സംഘടിപ്പിച്ചു. സംസ്ഥാന മുന്നാക്ക ക്ഷേമവികസന കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എം.ആർ.ഹരിഹരൻ മത്സരം നായർ ഉദ്ഘാടനം ചെയ്തു. 'വന്യജീവിയും പരിസ്ഥിതിയും' എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈനായി നടന്ന പ്രശ്‌നോത്തരി മത്സരത്തിൽ എറണാകുളം സെന്റ് ആൽബർട്‌സ് കോളേജിലെ കെവൻ ലിയാം വില്യം, എ.അശ്വിൻ ടീം ഒന്നാം സ്ഥാനവും കോട്ടയം സി.എം.എസ് കോളേജിലെ എം.എസ്. സുജന, ശ്രീകേഷ് പോറ്റി ടീം രണ്ടാം സ്ഥാനവും, കാലടി ശ്രീശങ്കര കോളേജിലെ ആഷ്‌ന ശ്രീകുമാർ, പി.എം.ആർഷ ടീം മൂന്നാം സ്ഥാനവും നേടി.