p-ra-je
കറുകുറ്റി സഹകരണ സൂപ്പർ മാർക്കറ്റ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കറുകുറ്റി സഹകരണബാങ്ക് കേബിൾ നഗറിൽ ആരംഭിച്ച സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റോജി.എം.ജോൺ എം.എൽ.എ ആദ്യവില്പന നടത്തി. ബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോണി മൈപ്പാർ, ഷൈനി ജോർജ്, ലതിക ശശികുമാർ, കെ.എ. ചാക്കോച്ചൻ, കെ കെ. ഷിബു, സി.പി. സെബാസ്റ്റ്യൻ, പി.ടി. ശശി, ധന്യ ദിനേശ് എന്നിവർ പ്രസംഗിച്ചു