library
കിഴക്കേദേശം എ.കെ.ജി വായനശാലയിൽ നടന്ന വിമുക്തി ബോധവത്കണ പരിപാടിയിൽ എക്സൈസ് സിവിൽ ഓഫീസർ കെ..ജെ..ധന്യ സംസാരിക്കുന്നു

കാലടി: കിഴക്കേദേശം എ.കെ.ജി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നാളത്തെ കേരളം ലഹരിവിമുക്ത കേരളം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.സി. വത്സല ഉദ്ഘാടനം നിർവഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ ആലുവ റേഞ്ച് കെ.ജെ.ധന്യ പ്രഭാഷണം നടത്തി. നൗഷാദ് പാറപ്പുറം, ടി.വി.സുധീഷ്, നഹാസ് കളപ്പുരയ്ക്കൽ, ഗീതാ രാജൻ, കെ.ആർ.ഭാസ്കരപിള്ള, എൻ. പരമേശ്വരൻ എന്നിവർ സംസാരിച്ചു.