നെടുമ്പാശേരി: കോൺഗ്രസ് ചെങ്ങമനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ജനജാഗരൻ അഭിയാൻ പദയാത്ര നാളെ നടക്കും. വൈകിട്ട് നാലിന് ദേശം കവലയിൽ നിന്നാരംഭിക്കുന്ന പദയാത്ര പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ നയിക്കും. ആറിന് ചെങ്ങമനാട് ജംഗ്ഷനിൽ നടക്കുന്ന സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.