nithyananda-rai
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് നെടുമ്പാശേരി വിമാനത്താവളത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു

നെടുമ്പാശേരി: കേരളത്തിൽ ക്രമസമാധാനനില തകർന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആരോപിച്ചു. ആലപ്പുഴയിൽ കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് രൺജിത് ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ മന്ത്രി വിമാനത്താവളത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കേരളത്തിൽ ബി.ജെ.പി പ്രവർത്തകരും നേതാക്കളും വ്യാപകമായി ആക്രമിക്കപ്പെടുന്നു. ബി.ജെ.പി നേതാക്കളെ അകാരണമായി കേസിൽ കുടുക്കുന്നു. ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളിൽ അന്വേഷണം ഏകപക്ഷീയമാണെന്നും ബി.ജെ.പി പ്രവർത്തകന്റെ മരണത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്നും അദ്ദേഹം ആരോപിച്ചു.