കോലഞ്ചേരി: പൂതൃക്ക പബ്ലിക് ലൈബ്രറിയിലെ ചേറ്റിക്കുഴി സി.സി. മാണി മെമ്മോറിയൽഹാളിന്റെ ഉദ്ഘാടനം ചീഫ്സെക്രട്ടറി ഡോ.വി.പി. ജോയ് നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് സി.എം. ജേക്കബ് അദ്ധ്യക്ഷനായി. പുസ്തക പ്രദർശനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജമ്മ രാജൻ, ഡോ. എം.പി. മത്തായി, കോലഞ്ചേരി മെഡിക്കൽ കോളേജ് സെക്രട്ടറി ജോയ് പി. ജേക്കബ്, കവി ജയകുമാർ ചെങ്ങമനാട്, എം.പി. ജോണി, ടി.വി. രാജൻ, കെ.എസ്. കൃഷ്ണകുമാർ, കെ.പി. സാജു തുടങ്ങിയവർ സംസാരിച്ചു.