guru
ഗുരു മുനിനാരായണ പ്രസാദ് ശതാഭിഷേകം ജില്ലാ തല സമാപന സമ്മേളനം മുൻ മന്ത്രി അഡ്വ ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: നാരായണ ഗുരുകുലം അദ്ധ്യക്ഷനും ദാർശനികനുമായ ഗുരു മുനിനാരായണ പ്രസാദിന്റെ ശതാഭിഷേകത്തിന്റെ ഭാഗമായുള്ള വിജ്ഞാനസദസിന് ജില്ലയിൽ സമാപനമായി. പെരുമ്പാവൂർ എസ്.എൻ.ഡി.പി യോഗം ശാഖാഹാളിൽ നടന്ന സമ്മേളനം മുൻമന്ത്രി ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. ഡോ.എം.വി. നടേശൻ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച്. മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തി. കോട്ടയം കേന്ദ്രമായുള്ള ശ്രീനാരായണഗുരു ഹോം സ്റ്റഡി സെന്റർ നടത്തിയ അറിവിന്റെ ആദ്യപാഠങ്ങൾ, കുട്ടികളുടെ നാരായണഗുരു പരീക്ഷയിൽ വിജയിച്ചവർക്കുള്ള പുരസ്‌കാരങ്ങളും സർട്ടിഫിക്കറ്റുകളും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജിജിമോൻ കെ.എം വിതരണം ചെയ്തു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, മലയാറ്റൂർ നാരായണ ഗുരുകുലം അദ്ധ്യക്ഷൻ സ്വാമി ശിവദാസ് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. ആശാദേവി, ടി.കെ. ബാബു, ഷൈൻ വൈദ്യർ, കെ.പി. ലീലാമണി, എം.ബി. രാജൻ, എം.എസ്. സുരേഷ് എന്നിവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് നടന്ന സ്‌നേഹസംഗമത്തിൽ എ.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പദ്മനാഭൻ, എം.എസ്. പദ്മിനി, സുനിൽ എം. വി, ഷീലാമണി, അനിത ദിനേശ്, ശ്രീകല സജി, സുനിൽകുമാർ, വിനോദ് അനന്തൻ, അഭിജിത്ത് കെ.എസ്, മഹീജ ഷാജി, സാവിത്രി രാജൻ എന്നിവർ പ്രസംഗിച്ചു.