കോലഞ്ചേരി: ഐ.എൻ.ടി.യു.സി പൂതൃക്ക മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ ഇ ശ്രം രജിസ്‌ട്രേഷൻക്യാമ്പ് തുടങ്ങി. കെ.പി.സി.സി വൈസ്‌പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് എം.എസ്. മുരളീധരൻ അദ്ധ്യക്ഷനായി. പി.ഡി. സന്തോഷ്‌കുമാർ, എൻ.എൻ. രാജൻ, ജോൺ ജോസഫ്, എം.കെ. സത്യവ്രതൻ, സോളി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. രജിസ്‌ട്രേഷൻ ആവശ്യമുള്ളവർ ആധാർ, ബാങ്ക് പാസ്ബുക്ക്, മൊബൈൽഫോൺ എന്നിവയുമായി പത്താംമൈൽ നന്ദനം ഇ സേവന കേന്ദ്രത്തിൽ എത്തണം.