school3

കൊച്ചി: ലക്ഷദ്വീപിലെ സ്‌കൂളുകളിൽ വെള്ളിയാഴ്ചയ്ക്ക് പകരം ഞായർ അവധി ദിനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. രണ്ടാം ശനിയും ഞായറുമാണ് ഇനി മുതൽ സ്കൂൾ അവധി. രാവിലെ 9 മുതൽ 12.30 വരെയും 1.30 മുതൽ 4.30 വരെയുമാണ് ക്ലാസ്. വെള്ളിയാഴ്ച പ്രാർത്ഥനയുടെ സൗകര്യാർത്ഥം ഉച്ചയ്ക്ക് 2 വരെയെങ്കിലും ഇടവേള ലഭിക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ രംഗത്തുവന്നിട്ടുണ്ട്. ലക്ഷദ്വീപിൽ സർക്കാർ ഓഫീസുകൾക്ക് വെള്ളിയാഴ്ച അവധിയില്ല.