culture

തൃപ്പൂണിത്തുറ: മെട്രോറെയിലിനോടൊപ്പം എസ്.എൻ ജംഗ്ഷൻ, മിൽമ മുതൽ ഹിൽ പാലസ് റോഡുവരെ 22 മീറ്ററിൽ നാലുവരിപാത യാഥാർത്ഥ്യമാക്കാൻ പരമാവധി ശ്രമിക്കുമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.

തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (ട്രുറ) പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കവി രമേശൻ നായർ പുരസ്കാരം നേടിയ മാധവൻകുട്ടി ആറ്റാഞ്ചേരിയെ ചടങ്ങിൽ കെ.ബാബു എം.എൽ.എ ആദരിച്ചു. നഗരസഭാദ്ധ്യക്ഷ രമാ സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭയിലെ റോഡുകളുടെ ശോച്യാവസ്ഥ ഘട്ടംഘട്ടമായി പരിഹരിക്കും. ചെയർമാൻ വി.പി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജിജി വെണ്ട്രപ്പള്ളി, പോൾ മാഞ്ഞൂരാൻ, എം.രവി, വി.ജി മുരളി കൃഷ്ണദാസ്, എം. സന്തോഷ് കുമാർ, പി.എം വിജയൻ, എ.മാധവൻകുട്ടി, സി.എസ് മോഹനൻ, എം എസ് നായർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ചെയർമാൻ വി.പി. പ്രസാദ് , കൺവീനർ വി.സി. ജയേന്ദ്രൻ, ട്രഷറർ എസ്.കെ. ജോയി, വൈസ് പ്രസിഡന്റുമാർ എ.ടി ജോസഫ്, ജിജി വെണ്ട്രപ്പള്ളി, ആർ.കൃഷ്ണസ്വാമി, കെ.സി മോഹനചന്ദ്രൻ, രതി ഹരിഹരൻ, ജോയിന്റ് കൺവീനർമാർ എ. ശേഷാദ്രി, ഡി.മനോഹരൻ, പി.ആർ നന്ദനൻ, പി.എൻ രവി, എലിസബത്ത് എന്നിവരെ തിരഞ്ഞെടുത്തു.