പെരുമ്പാവൂർ: ലോക അറബിക് ദിനാചരണത്തോടനുബന്ധിച്ച് പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അലിഫ് അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂർവ്വ അറബിക് അദ്ധ്യാപകരെ ആദരിച്ചു. നഗരസഭാ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ പൂർവ അറബിക് അദ്ധ്യാപകരായ പി.എസ് മുഹമ്മദ്, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, എ. മിതീൻപിള്ള, എൻ.എ. സലീം ഫാറൂഖി, അബ്ദുൾ സലാം എന്നിവരെയാണ് ആദരിച്ചത്. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ടി.എം. നസീർ അദ്ധ്യക്ഷത വഹിച്ചു. ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ എസ്. സുകു, ഹെഡ്മിസ്ട്രസ് ജി. ഉഷാകുമാരി, എം.കെ. പൗലോസ്, കെ.ബി. റൈഹാനത്ത്, റംസി എ.കെ, നൗഷാദ്, സുനിത എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ സർഗപ്രവർത്തനങ്ങളുടെ പ്രദർശനവും അവതരണവും നടന്നു.