school
നീലീശ്വരം ഗവ.. എൽ.പി സ്കൂളിന് മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ് ബസ് കൈമാറുന്നു

കാലടി: നീലീശ്വരം ഗവ. എൽ.പി സ്കൂളിന് മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസിന്റെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ അദ്ധ്യക്ഷനായി. ടീച്ചർ ഇൻ ചാർജ് കെ.വി. ലില്ലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റ്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഷിബു പറമ്പത്ത്, ജോയ് അവൂക്കാരൻ, മിനി സേവ്യർ, വാർഡ് മെമ്പർ വിജി റെജി, പി.ടി.എ വൈസ് പ്രസിഡന്റ് ദിലീപ് സി.സുകുമാരൻ, വാർഡ് മെമ്പർമാരായ ആനി ജോസ്, പി.ജെ. ബിജു, കെ.എസ്. തമ്പാൻ, സെലിൻ പോൾ, ഷിൽബി ആന്റണി, എൻ.പി. ജെസി എന്നിവർ പങ്കെടുത്തു.