ആലുവ: പൊലീസ് ഉദ്യോഗസ്ഥർക്ക് ക്രിസ്മസ് ആശംസ കാർഡുകൾ സമ്മാനിച്ച് വിദ്യാർത്ഥികൾ. ദേശം റൊഗേഷനിസ്റ്റ് അക്കാഡമിയിലെ വിദ്യാർത്ഥികൾ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്വന്തമായി നിർമ്മിച്ച ക്രിസ്മസ് കാർഡുകൾ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് സമ്മാനമായി നൽകിയത്.
കൊവിഡ് കാലത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനത്തെ ആദരിച്ചാണ് കാർഡുകൾ നൽകിയത്. ചെങ്ങമനാട് എസ്.എച്ച്.ഒ പ്രദീപ്കുമാർ, പ്രിൻസിപ്പൽ എസ്.ഐ കുര്യാക്കോസ്, എസ്.ഐ ബെന്നി തുടങ്ങിയവർ ചേർന്ന് വിദ്യാർത്ഥികളെ വരവേറ്റു. കുട്ടികളുമായി ഏറെനേരം സംവദിക്കുകയും ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ദേവസി പൈനാടത്ത്, വൈസ് പ്രിൻസിപ്പൽ ആഗി സിറിൽ, അദ്ധ്യാപകരായ സവിത പോൾ, ഫാ. അനീഷ്, കെ.ആർ. രാജേഷ് തുടങ്ങിയവരും പങ്കെടുത്തു.