കോലഞ്ചേരി: പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടീച്ചേഴ്‌സ്ക്ലെബ് കോലഞ്ചേരിയുടെ നേതൃത്വത്തിൽ എന്റെ വിദ്യാലയം എന്റെ അഭിമാനം കാമ്പയിന് തുടക്കമായി. ഉപജില്ലയിലെ പ്രധാനകേന്ദ്രങ്ങളിൽ ബോധവത്കരണ പോസ്റ്ററുകൾ വഴിയും നവമാദ്ധ്യമങ്ങൾ വഴിയും പ്രചാരണം നടത്തും. മൂന്നുമാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് ടി. ശിവപ്രസാദ്, ടി.ടി. പൗലോസ് തുടങ്ങിയവർ നേതൃത്വം നൽകും.