asd
സി.പി. ഐ നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന എസ്.ശിവശങ്കരപിള്ളയുടെ അഞ്ചാം ചരമവാർഷികത്തോട് അനുബന്ധിച്ച് പെരുമ്പാവൂരിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി. ഐ ദേശിയ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: രാഷ്ട്രീയകൊലപാതകങ്ങൾ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും നാടിന് ആപത്തുമാണെന്ന് സി.പി.ഐ ദേശിയ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യലല്ല ആശയപരമായ സംവാദങ്ങളാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. സി.പി.ഐ നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന എസ്. ശിവശങ്കരപ്പിള്ളയുടെ അഞ്ചാംചരമവാർഷികത്തോട് അനുബന്ധിച്ച് പെരുമ്പാവൂരിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്. ശിവശങ്കര മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ കെ. കെ. അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.

എസ്. എസ്. പി മെമ്മോറിയൽ ട്രസ്റ്റ് അവാർഡ് സിനിമ സംവിധായകൻ വിനയന് പന്ന്യൻ സമ്മാനിച്ചു. കൃഷ്ണൻ രചിച്ച എസ്.എസ്.പിയുടെ ജീവചരിത്രം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവിനു നൽകി പ്രകാശിപ്പിച്ചു.