കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ മുടത്തോടിന് സമീപം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ഒരുലോഡ് മാലിന്യംതള്ളി. ഗ്രാമപഞ്ചായത്ത് അധികാരികൾ മാലിന്യംതള്ളിയവരെ കൊണ്ടുതന്നെ മാലിന്യം പൂർണമായി നീക്കം ചെയ്യിപ്പിക്കുകയും 50000 രൂപ പിഴ ഈടാക്കുകയും ചെയ്തു.