ആലുവ: ഹ്യൂമൺ റൈറ്റ്‌സ് ഫോറം 1860 ഇൻഡ്യ കേരളയുടെ 2020ലെ ജീവകാരുണ്യ പുരസ്‌കാര ജേതാവും സംസ്ഥാന അഡ്വൈസറി ബോർഡ് മെമ്പറുമായ സാംസ്‌കാരിക പ്രവർത്തകൻ ബദറുദ്ദീൻ ഗുരുവായൂർ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവെച്ചു. സംഘടനയെ വർഗീയ പ്രചരണത്തിന് ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് രാജിയെന്ന് ബദറുദ്ദീൻ ഗുരുവായൂർ അറിയിച്ചു.