ആലുവ: വിവിധ പരീക്ഷകളിലെ ഉന്നതവിജയികളെ എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖയിൽ ആദരിച്ചു. സമ്മേളനം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.സി. അനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. കൃഷ്ണ പി. സുനിൽ പുരസ്‌കാരം വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ശാഖാ സെക്രട്ടറി സി.ഡി. സലിലൻ, വൈസ് പ്രസിഡന്റ് ടി.എ. അച്യുതൻ, വനിതാസംഘം സെക്രട്ടറി മിനി പ്രദീപ്, സി.ഡി. ബാബു, പി.സി. സാബു, വേണു മുഡൂർ, ഷീബ സുനിൽ, രശ്മി വിനോദ് എന്നിവർ സംസാരിച്ചു.