ആലുവ: പെട്രോളിയം ഉത്പന്നങ്ങളുടേയും നിത്യോപയോഗ സാധനങ്ങളുടേയും വിലവർദ്ധനവിനെതിരെ കോൺഗ്രസ് ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനജാഗരൺ അഭിയാൻ പദയാത്ര പ്രസിഡന്റ് ഫാസിൽ ഹുസൈന് പതാക കൈമാറി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. പുളിഞ്ചോട് നിന്നാരംഭിച്ച പദയാത്ര റെയിൽവേസ്റ്റേഷൻ സ്‌ക്വയറിൽ സമാപിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ മുഖ്യപ്രഭാഷണം നടത്തി. വി.പി. ജോർജ്, ബാബു പുത്തനങ്ങാടി, തോപ്പിൽ അബു, എസ്.എൻ. കമ്മത്ത് തുടങ്ങിയവർ പ്രസംഗിച്ചു.