dance
മുനി നാരായണ പ്രസാദിൻ്റെ ശതാഭിഷേകത്തോടനുബന്ധിച്ച് കാലടി ശ്രീശങ്കര സ്ക്കൂൾ ഓഫ് ഡാൻസ് ഒരുക്കുന്ന നൃത്തോത്സവം ചിട്ടപ്പെടുത്തുന്ന സുധ പീതാംബരൻ

കാലടി: വാസുദേവാഷ്ടകം, ശിവപ്രസാദ പഞ്ചകം, കാളീനാടകം തുടങ്ങിയ പ്രസിദ്ധ ഗുരുദേവ കൃതികൾ

ഗുരു മുനിനാരായണ പ്രസാദിന്റെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീ ശങ്കരാ സ്കൂൾ ഒഫ് ഡാൻസ് അവതരിപ്പിക്കും.

അദ്ധ്യാപികമാരായ രശ്മി നാരായണൻ, അനില ജോഷി,പ്രതിഭാ എൻ.എസ്, അഞ്ജനാ പി.സത്യൻ, രഹന നന്ദകുമാർ, അനുശ്രീ.വി, ഐശ്വര്യ.വി എന്നിവർ രംഗത്തെത്തും. ശ്രീകുമാർ ഊരകം, ആർ.എൽ.വി വേണു കുറുമശേരി, അനിൽ ഇടപ്പള്ളി, സുരേന്ദ്രൻ ഊരകം എന്നിവർ പിന്നണിയിൽ പ്രവർത്തിക്കുമെന്ന് സ്കൂൾ ഡയറക്ടർ പ്രൊഫ.പി.വി. പീതാംബരൻ, സുധ പീതാംബരൻ എന്നിവർ പറഞ്ഞു.