ആലുവ: എടത്തല സഹകരണബാങ്ക് വാർഷിക പൊതുയോഗം നടന്നു. ബാങ്ക് പ്രസിഡന്റ് കെ.എം. ഷംസുദീൻ കിഴക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി. റഫീക്ക് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.കെ. സിദ്ധീഖ്, എടത്തല പഞ്ചായത്ത് അംഗം കെ.പി. അംബിക എന്നിവർ സംസാരിച്ചു. പ്ലസ്ടു, എസ്.എസ്.എൽ.സി വിജയികളെ അവാർഡ് നൽകി അനുമോദിച്ചു.