ആലങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി നാല് പഞ്ചായത്തുകളിലും പ്രമേഹരോഗ നിർണയക്യാമ്പ് നടത്തി. കരുമാല്ലൂർ പഞ്ചായത്ത് ജമാഅത്ത് സ്‌കൂളിൽ നടന്ന ക്യാമ്പ് ആലങ്ങാട് ബ്ലോക്ക് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. ആലങ്ങാട് വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ഡോ. അപ്പു സിറിയക്, സ്ഥിരം സമിതി അധ്യക്ഷരായ ട്രീസമോളി, പി.എ. അബൂബക്കർ, കരുമാലൂർ പ്രസിഡന്റ് ശ്രീലത ലാലു, വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, വി.പി. അനിൽകുമാർ, കെ.എസ്. ഷഹന, എം. അനിൽകുമാർ, മെമ്പർ എം. അലി തുടങ്ങിയവർ പ്രസംഗിച്ചു.