ആലുവ: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് എൻ.സി.പി ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.എച്ച്. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സേവാദൾ ജില്ലാ ചെയർമാൻ രാജു തോമസ്, എൻ.സി.പി ജില്ലാ സെക്രട്ടറി ശിവരാജ് കോമ്പാറ, നിയോജകമണ്ഡലം ട്രഷറർ മുഹമ്മദാലി അസീസ് മൂക്കിലാൻ, സുബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് സോമശേരൻ സ്വാഗതവും മനോജ് പട്ടാട് നന്ദിയും പറഞ്ഞു.