കടവന്ത്ര: മട്ടലിൽ ഭഗവതി ക്ഷേത്രാങ്കണത്തിലെ നവീകരിച്ച ഗുരുദേവ ക്ഷേത്രത്തിലും ഹനുമാൻ ക്ഷേത്രത്തിലും പുന:പ്രതിഷ്ഠ ഡിസംബർ 24 ന് രാവിലെ 10ന് ആചാര്യൻ ഡോ. കാരുമാത്ര വിജയൻ തന്ത്രി നിർവ്വഹിക്കും.

എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ പങ്കെടുക്കും. വൈകട്ട് നിറമാല, ചുറ്റുവിളക്ക്, വിശേഷാൽ ദീപാരാധന, തൃപ്പൂണിത്തുറ ഭരതൻ മേനോൻ സ്മാരക കലാസമിതിയുടെ ശാസ്താംപാട്ട് എന്നിവയുണ്ടാകും. 9.30 ന് സമാപനവും പ്രസാദ വിതരണവുമുണ്ടായിരിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.