
കൊച്ചി: പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യാൻ ജില്ലാ കളക്ടർമാർ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ നേരത്തെ നൽകിയ ഉത്തരവു പാലിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. കൊടിമരങ്ങൾ നീക്കം ചെയ്യാനും നടപടിയെടുക്കാനും സർക്കാർ കൂടുതൽ സമയം തേടിയതിനെ തുടർന്ന് സിംഗിൾ ബെഞ്ച് ഹർജി ജനുവരി അവസാനം പരിഗണിക്കാൻ മാറ്റി. പന്തളം മന്നം ആയുർവേദ മെഡിക്കൽ കോളേജിനു മുന്നിലെ അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോളേജ് മാനേജ്മെന്റ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.