തൃപ്പൂണിത്തുറ: സ്വാമി ട്രസ്റ്റ് സംഗീത വിദ്യാലയം സംഘടിപ്പിച്ച 'കലാവൈഭവ്' പരിപാടി കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ രമാസന്തോഷ് അദ്ധ്യക്ഷയായി. പത്മശ്രീ കെ.ജി ജയൻ (ജയവിജയ), നെടുമങ്ങാട് ശിവാനന്ദൻ, ശ്രീപൂർണത്രയീശ സംഗീതസഭ പ്രസിഡന്റ് രാജ്‌മോഹൻ വർമ്മ, ഡോ.മനോജ് നാരായണൻ, ഡോ. മഞ്ജു മനോജ് തുടങ്ങിയവർ സംസാരിച്ചു.