
പള്ളുരുത്തി: തറേഭാഗം ശാഖയുടെ കീഴിലുള്ള ഗുരുമഹിമ ശ്രീനാരായണ മൈക്രോ ഫിനാൻസ് യൂണിറ്റിന്റെ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് ജില്ലാ ജോയിന്റ് സെക്രട്ടറി അർജുൻ അരമുറി, ശാഖാ പ്രസിഡന്റ് സി.എം.പൊന്നൻ, വൈസ് പ്രസിഡന്റ് എം.എസ്. ലാലൻ, ശാഖാ സെക്രട്ടറി
എ.എൻ.സുധാകരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഷീജ പ്രേംനാഥിനെ കൺവീനറായും ശ്രീകല പ്രസാദിനെ ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു.