df

മരട്: നെട്ടൂരിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. 1, 23, 26, 33 ഡിവിഷനുകളിലാണ് കുടിവെള്ളം കിട്ടാത്തത്. 33 -ാം വാർഡിൽ കല്ലാത്ത് ക്ഷേത്രത്തിനു കിഴക്കുഭാഗത്ത് കുടിവെള്ളമെത്തിയിട്ട് ഒരാഴ്ച്ചയിലേറെയായി. മോട്ടോർ തകരാറും ജലവിതരണ പൈപ്പിലെ ചോർച്ചയുമാണ് കാരണമെന്നാണ് തൃപ്പൂണിത്തുറ വാട്ടർ അതോറിട്ടി അധികൃതരുടെ വിശദീകരണം. പ്രദേശവാസികൾ തിരുവനന്തപുരം സെൻട്രൽ കംപ്ലയിന്റ് സെല്ലിൽ പരാതിനൽകിയിട്ടുണ്ട്. വൃശ്ചികവേലിയേറ്റ ഭീഷണിയിൽ ശുദ്ധജല സ്രോതസുകളിൽ മാലിന്യം കലർന്ന ഉപ്പുവെള്ളം കയറിയതിനാൽ കുളം, കിണർ, കുഴൽ കിണർ എന്നിവിടങ്ങളിലെ വെള്ളവും ഉപയോഗിക്കാനാവുന്നില്ല. ഇതു മൂലം കുടിവെള്ളത്തിനായി നെട്ടോട്ടമൊടേണ്ട അവസ്ഥയാണ് നാട്ടുകാർ.