പിറവം: ബി.പി.സി.എൽ സംരക്ഷണത്തിനായി നിയോജക മണ്ഡലത്തിലെ എല്ലാ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും റിപ്പബ്ലിക് ദിനത്തിൽ പൊതുമേഖലാ സംരക്ഷണ സംഗമങ്ങൾ സംഘടിപ്പിക്കാൻ പിറവത്ത് ചേർന്ന വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.പി. സലിം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഷാജൂ ഇലഞ്ഞിമറ്റത്തിൽ അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി നിയോജകമണ്ഡലം സെക്രട്ടറി എം.എം. ജോർജ്, സോമൻ വല്ലയിൽ, രാജു തെക്കൻ, കെ.സി. തങ്കച്ചൻ, സുനിൽകുമാർ, ടി.കെ. തോമസ്, ജേക്കബ് പോൾ എന്നിവർ സംസാരിച്ചു.