
കൊച്ചി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കു ലഭിക്കുന്ന സർക്കാർ ധനസഹായത്തിന് അപേക്ഷ നൽകാത്ത അർഹരായവർക്ക് www.relief.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകാം. താലൂക്ക്തല ക്യാമ്പുകൾ വഴിയും അപേക്ഷിക്കാം. എല്ലാ താലൂക്കുകളിലും ചൊവ്വാഴ്ച ക്യാമ്പുകൾ പ്രവർത്തിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് അല്ലെങ്കിൽ അപ്പീൽ മുഖാന്തിരം എ.ഡി.എമ്മിൽ നിന്നും ലഭിച്ച ഐ.സി.എം.ആർ സർട്ടിഫിക്കറ്റ്, റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്, അനന്തര അവകാശികൾ ഉൾപ്പെട്ട റേഷൻ കാർഡ്, ആധാർ കാർഡുകൾ, ബാങ്ക് പാസ് ബുക്ക് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപയാണ് സർക്കാർ ധനസഹായം നൽകുന്നത്.