കളമശേരി: മഞ്ഞുമ്മൽ വായനശാല മുൻ കമ്മിറ്റി അംഗവും കലാ-സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ.എസ്.സോമൻ അനുസ്മരണം നടത്തി. വായനശാല പ്രസിഡന്റ് . ഡി. ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. നാടകകൃത്തും സംവിധായകനുമായ എ.ആർ രതീശൻ,​ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ നോബി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ബി. രാജേഷ്,​ കൗൺസിലർ എസ്. ഷാജി, മേഖല കൺവീനർ കൂടൽ ശോഭൻ,​ കെ.പി.പ്രേംകുമാർ,​ വി.ചന്ദ്രൻ,​ ടി.ബി.ശ്യാമളൻ, പി.എസ്.മുരളി,​ സി.ആർ.സദാനന്ദൻ,​ കെ.കെ.മധു,​ ടി.എം.ചന്ദ്രസേനൻ,​ ടി.സി.ബാലകൃഷണൻ, കെ.എച്ച്.സുരേഷ്, പി.എസ്.നന്ദകുമാർ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. സോമന്റെ കുടുംബാംഗങ്ങൾ വായനശാലയ്ക്ക് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ കൈമാറി.