കൊച്ചി: കലൂർ പാവക്കുളം ക്ഷേത്രത്തിലെ തിരുവുത്സവത്തിനു സമാപനമായി. ക്ഷേത്രം തന്ത്രി പ്രശാന്ത് നാരായൺ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ കൊടിയിറക്കിയശേഷം ക്ഷേത്രക്കുളത്തിൽ ആറാട്ടു നടന്നു. വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി, വി.എച്ച്.പി സംഘടന സെക്രട്ടറി കെ. ഗിരീഷ് കുമാർ, കെ.എൻ.സതീഷ്,​ അതികായൻ പി.വി, പങ്കജാക്ഷൻ.ടി, ശ്രീകുമാർ.വി,​ ജി .ആർ. പ്രകാശ്, ഗിരീഷ് രാജൻ, ഒ.ഉണ്ണിക്കൃഷ്ണൻമേനോൻ, കെ.എ.എസ്. പണിക്കർ, കെ.പി. മാധവൻകുട്ടി, കെ. ഐ. വിശ്വനാഥൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.