football

കളമശേരി: പെൺകുട്ടികൾക്ക് ഫുട്ബാൾ, അത്‌ലറ്റിക്സ് ഇനത്തിൽ സൗജന്യ പരിശീലനം നൽകുന്നു. ഏലൂർ മുനിസിപ്പാലിറ്റിയും ടൈഗ്രസ് സ്പോർട്സ് അക്കാഡമിയുടെയും സഹകരണത്തോടെ പാതാളം ഗവ.ഹൈസ്കൂളിൽ 26 മുതൽ ജനുവരി 4 വരെ നടക്കുന്ന പരിശീലനത്തിൽ 5 വയസു മുതൽ 16 വയസു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. കളമശേരി ഗവ.ഐ.ടി.ഐ യിൽ നിന്ന് വിരമിച്ച ഫാക്ട് ഹൈസ്കൂളിലെ കായിക അദ്ധ്യാപിക പി.എച്ച്.മുംതാസ്, സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നിന്ന് വിരമിച്ച ദേശീയ ഫുട്ബാൾ താരവും ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റുമായ എം.എൽ. മെറീന എന്നിവരാണ് പരിശീലകർ. ഫോൺ: 9495111572, 9496712239.