കുമ്പളങ്ങി തെക്ക്: ശ്രീനാരായണ ധർമ്മപ്രബോധിനി സഭ കുമ്പളങ്ങി തെക്ക് ഗുരുവരമഠത്തിൽ മണ്ഡലപൂജ സമർപ്പണം 24,25 തീയതികളിൽ നടക്കും. 24ന് രാവിലെ ആറിന് പ്രസിഡന്റ് പി.ഡി. ലജീഷ് പതാക ഉയർത്തും. വൈകിട്ട് 6.50ന് ദീപാരാധന തുടർന്ന് തുലാഭാരം, എട്ടിന് നേർച്ചത്താലം എഴുന്നള്ളിപ്പ്.

25ന് വെളുപ്പിന് അഞ്ചിന് ഗണപതിഹോമം, 5.50ന് നിർമ്മാല്യദർശനം, 7ന് മഹാമൃത്യുഞ്ജയഹോമം, 9ന് ശാരദാംബിക വേദാന്തപഠനക്ളാസിന്റെ പ്രാർത്ഥന, പത്തിന് എസ്.എസ്.എൽ.സി, പ്ളസ്ടു ഉന്നതവിജയികൾക്ക് സ്കോളർഷിപ്പ് വിതരണം, 10.15മുതൽ സന്തോഷ് കണ്ണങ്കേരിയുടെ പ്രഭാഷണം, 12ന് മദ്ധ്യാഹ്നപൂജ തുടർന്ന് സമൂഹസദ്യ ഉദ്ഘാടനം ജയരാജൻ എസ്. ദേവിപ്രിയ, 12.30ന് കലാഭവൻ ഷിബു സിദ്ധാർത്ഥ് നയിക്കുന്ന ഭക്തിഗാനസുധ, വൈകിട്ട് 7ന് ദീപാരാധന, ദീപക്കാഴ്ച, 8ന് എഴുന്നള്ളിപ്പും താലംവരവും മയിലാട്ടവും.