hll
എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ കാക്കനാട് വ്യവസായ മേഖലക്ക് സമീപം സംഘടിപ്പിച്ച ധർണ്ണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ആരോഗ്യ മേഖലയിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ സ്വകാര്യ മേഖലയ്ക്ക് അടിയറ വയ്ക്കാനുള്ള കേന്ദ്രസർക്കാർ തിരുമാനം പിൻവലിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ആവശ്യപ്പെട്ടു.

എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി എച്ച്.എൽ.എൽ സെക്രട്ടറി എബിൻ അഗസ്റ്റിൻ, എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി സന്തോഷ് ബാബു, മണ്ഡലം സെക്രട്ടറി ഷാജി, ഐ.എൻ.ടി.യു.സി മേഖല പ്രസിഡന്റ് സി.സി. ബിജു എന്നിവർ പ്രസംഗിച്ചു.