alayalthod
നായത്തോട്നവയുഗ കലാ സമിതിയുടെ നേതൃത്വത്തിൽ നടന്ന ചലച്ചിത്ര പ്രതിഭകളെ ആദരിക്കൽ ചടങ്ങ് ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: നായത്തോട് നവയുഗ കലാസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന നെടുമുടി വേണു ചലച്ചിേത്രോത്സവത്തിൽ ചലച്ചിത്ര പ്രതിഭകളെ ആദരിച്ചു. സ്കൂൾ ജംഗ്ഷനിൽ തമ്പ് ഓപ്പൺ തീയറ്ററിൽ നടന്ന ചടങ്ങ് മുൻമന്ത്രി ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ഐസക് അനുമോദന പ്രഭാഷണം നടത്തി. ചിത്രശാല ഫിലിം സൊസൈറ്റി സെക്രട്ടറി സി.പി.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു.

സംവിധായകരായ ബിലഹരി, വിനീത് വാസുദേവൻ, സംഗീത സംവിധായകൻ പ്രിൻസ് ജോർജ്ജ്, മേക്കപ്പ് മാൻ രാജീവ് അങ്കമാലി, തിരക്കഥാകൃത്ത് വിജു രാമചന്ദ്രൻ, ശബ്ദലേഖകൻ സനൽ മാത്യു, അഭിനേതാക്കളായ മോഹൻ കൃഷ്ണൻ, തങ്കം മോഹനൻ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. രഥീഷ് കുമാർ മാണിക്കമംഗലം സ്വാഗതവും വി.എം.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.