കളമശേരി: ഏലൂർ മുനിസിപ്പാലിറ്റിയുടെ കെട്ടിട നികുതി കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ നടത്തുന്ന ഏകദിന ഉപവാസം ഇന്ന് രാവിലെ 7.30 ന് ഫാക്ട് ജംഗ്‌ഷനിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മുൻ എം.പി. കെ.പി.ധനപാലൻ ഉദ്ഘാടനം ചെയ്യും.