കൊച്ചി: വ്യവസായ വകുപ്പിന് കീഴിൽ കാക്കനാട്ടെ കിൻഫ്ര എക്‌സ്‌പോർട്ട് പ്രമോഷൻ ഇൻഡസ്ട്രിയൽ പാർക്ക് ലിമിറ്റഡ് ചെയർമാനായി ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് സാബു ജോർജ് ചുമതലയേറ്റു. ചടങ്ങിൽ മുൻ മന്ത്രി ജോസ് തെറ്റയിൽ, മുൻ എം.പി സെബാസ്റ്റ്യൻ പോൾ, എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, ഫാ. ഷൈജു തോപ്പിൽ, ഫാ. തോമസ് പുളിക്കൽ, ബെന്നി മൂഞ്ഞേലി, വി. മുരുകദാസ്, കെ.വി. ഷാജി, സി.പി.എം ലോക്കൽ സെക്രട്ടറി അപ്പുക്കുട്ടൻ, ജബാർ തച്ചയിൽ, സി.ജി രാജഗോപാൽ എന്നിവർ പങ്കെടുത്തു.