കൊച്ചി: വികസന മുരടിപ്പിനിടയിൽ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെയും തൊഴിലില്ലായ്‌മയുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അപ്പു ജോൺ ജോസഫ് ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് എറണാകുളം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി ജില്ലാ പ്രിസിഡന്റ് ഷിബു തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി. ഓൺലൈൻ അംഗത്വ വിതരണം യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല നിർവഹിച്ചു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോഷ്വ തായങ്കേരി അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ കെ.വി കണ്ണൻ, കെ. എം ജോർജ് , ബേബി വട്ടക്കുന്നേൽ, ബിജോഷ് പോൾ, ജോമോൻ കുന്നുംപുറം, അജേഷ്, സ്റ്റലിൻ പുല്ലംകോട്, മാത്യു പുല്ലാട്ടു തരകൻ, സുജ ലോനപ്പൻ, സണ്ണി ജോസഫ് എന്നിവർ സംസാരിച്ചു.
.