കൊച്ചി: എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ)യുടെ സ്വഛ് ഭാരത് പരിപാടിയുടെ ഭാഗമായി ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കാൻ അടുക്കള അവശിഷ്ടങ്ങളിൽ നിന്നു ജൈവവളം നിർമ്മിക്കുന്ന രീതിയെക്കുറിച്ച് ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു.
ഈ മാസം 24ന് രാവിലെ 11 മുതൽ 12.30 വരെ നടക്കുന്ന ക്ലാസ് കേരള കാർഷിക സർവകലാശാലയിലെ പ്രൊഫ. ഡോ. ഡി. ഗിരിജ നയിക്കും.